വയനാട് : മേപ്പാടിയിൽ തേൻ ശേഖരിക്കാൻ പോയ യുവാവും, ബന്ധുവായ സ്ത്രീയുടെ കുഞ്ഞും മരിച്ചു.  മേപ്പാടി പരപ്പൻ പാറ കോളനിയിലെ താമസക്കാരനായ രാജനാണ് തേൻ ശേഖരിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചത്. ഇത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയിൽ നിന്ന് വീണ് ആറ് മാസം പ്രായമായ കുഞ്ഞും മരിക്കുകയായിരുന്നു.  ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലമ്പൂർ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയും വയനാട് ജില്ലയുടെ അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് അപകടം നടന്നത്. ഉൾവനത്തിലുള്ള കോളനിയാണ് പരപ്പൻ പാറ. വളരെ ദുർഘടമായ ചെങ്കുത്തായ മലനിരകളും, വൻ മരങ്ങളും അപകടങ്ങളും ഉള്ള പ്രദേശമാണ് ഇത്. വനത്തിനുള്ളിലായതിനായാൽ  പരപ്പൻ പാറ കോളനിയിലേക്ക് വാഹനങ്ങളും എത്തില്ല.


ALSO READ: വെള്ളക്കെട്ടിൽ നിന്ന് മോചനം; 98 വയസായ പാപ്പിയമ്മയ്ക്ക് വീട് സമ്മാനിച്ച് ബോബി ചെമ്മണ്ണൂർ


 വനമേഖലയിലെ ഒരു വലിയ മരത്തിൽ തേൻ ശേഖരിക്കാൻ കയറിയ രാജൻ കാല് തെന്നിയാണ് താഴെ വീണത്. തേൻ ശേഖരിക്കാനായി കൂട്ടമായി ആണ് ഇവർ വനത്തിനുള്ളിൽ എത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് വനത്തിനുള്ളിൽ വെച്ച് തന്നെ രാജനും കുഞ്ഞും മരണപ്പെട്ടു. ഏറെ ദൂരം നടന്ന വേണം പരപ്പൻ പാറ കോളനിയിലെത്താൻ. ഇത് വളരെ ദുഘടം നിറഞ്ഞ പാതയുമാണ്.


പൊലീസ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്‌സും എത്തിയാണ് രാജന്റെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെത്തിച്ചത്. മേപ്പാടി പൊലീസ് അപകട സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മേപ്പടിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം സംസ്ക്കാര ചടങ്ങുകൾ നടത്തും.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.