കാസർകോട് : ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. കാസർകോട് ചെറവത്തൂരിലെ കൂൾ ബാറിൽ നിന്ന് കഴിച്ച ഷവർമ്മയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേൽക്കുന്നത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിനി 16കാരിയായ ദേവനന്ദയാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദേവനന്ദ മരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച പെൺകുട്ടിയെ കൂടാതെ 14 പേർക്കും ഷവർമ്മയിൽ നിന്ന് വിഷബാധയെ തുടർന്ന് ദേസാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇവരെ ജില്ല ആശുപത്രകളിലേക്ക് മാറ്റും. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചെറുവത്തൂരിലെ കൂൾബാർ പൂട്ടി സീൽ ചെയ്തു.


ALSO READ : Malappuram : മലപ്പുറത്ത് നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്ക് ഇടക്കാല ജാമ്യം


ഷവർമ്മ അപകടമോ?


നാളുകൾക്ക് മുമ്പ് തിരുവനന്തപുരത്തും,കൊച്ചിയിലും ഷവർമ്മ കഴിച്ച് മരണം സംഭവിച്ചതോടെയാണ് ഷവർമ്മയുടെ പിന്നിലെ യഥാർത്ഥ അപകടം ആളുകൾ തിരിച്ചറിഞ്ഞത്. പല ഷവർമ്മ സെൻററുകളിലും പഴകിയ ഇറച്ചിയായിരുന്നു ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് നിർത്തലാക്കിയെങ്കിലും ഷവർമ്മ സെൻററുകൾ പലയിടത്തും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.