തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഷൂട്ടിങ്ങ് റേഞ്ചിന്റെ  പ്രവർത്തനം ഒരിടവേളക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്നു. കൊവിഡ് കാലത്തിന് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങുന്ന അക്കാദമിയിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും പരിശീലനം നൽകും. മുന്‍ ഒളിമ്പ്യൻ ആഭ ധില്ലൻ നേതൃത്വം നൽകുന്ന അക്കാദമിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ 5000 രൂപയാണ് പ്രതിമാസ ഫീസായി ഈടാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 7.30 മുതല്‍ 9.30വരെയും വൈകിട്ട് 4 മുതല്‍ 8 വരെയുമായി ആറു ബാച്ചുകളായാണ് പരിശീലനം. 5000 രൂപയാണ് ഒരു മാസത്തെ പരിശീലനത്തിലുള്ള ഫീസ്. പരിശീലനത്തിനെത്തുന്ന തുടക്കക്കാര്‍ക്കാവശ്യമായ തോക്കുകളും പെല്ലറ്റുകളും അക്കാദമിയില്‍ നിന്നു ലഭിക്കും. സാധാരണ സംഘടിപ്പിക്കാറുള്ള പരിശീലന ക്യാമ്പുകളില്‍ നിന്നും വ്യത്യസ്തമായി പരിശീലനം പൂര്‍ത്തിയാകുമ്പോഴേക്കും ഷൂട്ടര്‍മാരെ മത്സരങ്ങള്‍ക്കു സജ്ജമാക്കുന്ന രീതിയിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം. 


കൂടാതെ, ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചില്‍ പരിശീലനം നടത്താനുള്ള അവസരമാണ് അക്കാദമി ഒരുക്കുന്നത്. കേരള ഷൂട്ടിങ് അക്കാദമിയുടെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നേരിട്ടെത്തിയോ 8610760497 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.


നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നിന്നുള്ള അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ അംഗീകാരമുള്ള പരിശീലകരുടെ സംഘത്തെയും അക്കാദമിയിൽ കാണാം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മൂന്നാമത്തെ ഷൂട്ടിങ് റേഞ്ചാണ് വട്ടിയുര്‍ക്കാവിലേത്. ഡല്‍ഹിയിലും ഭോപ്പാലിലുമാണ് മറ്റു രണ്ടു റേഞ്ചുകളുള്ളത്. ദക്ഷിണേന്ത്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏക ഷൂട്ടിങ് റേഞ്ചുകൂടിയാണിത്. 


അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉൾപ്പടെ പരിശീലനത്തിനും മറ്റുമായി നിരവധി ഷൂട്ടര്‍മാര്‍ വട്ടിയൂര്‍ക്കാവ് റേഞ്ചിലെത്തുന്നുണ്ട്. കേരള ഷൂട്ടിങ് അക്കാദമിയിൽ നൽകുന്ന പരിശീലനത്തിന് പുറമേ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്. 


ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഷൂട്ടര്‍മാര്‍, എന്‍സിസി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ക്ക് പരിശീലനത്തിന് സൗകര്യമുണ്ട്. നിലവില്‍ ഇന്ത്യന്‍ കരസേനയുടെയും സിആര്‍പിഎഫിന്റെയും പരിശീലനം വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.