പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ കാണാതായ തമിഴ്നാട് സേലം സ്വദേശി ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയിൽ നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കേരള എക്സ്പ്രസ് ‌തട്ടി ശുചീകരണ തൊഴിലാളികളായ നാലുപേര്‍ മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ ലഭിച്ചിരുന്നു. ലക്ഷമണൻ, വള്ളി, റാണി, എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷ്മണനായി ഇന്ന് രാവിലെ മുതൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ തെരച്ചിൽ നടത്തുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിൻ പാലത്തിന്‍റെ തൂണിനോട് ചേര്‍ന്നായിരുന്നു ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.


Also Read: Murder Attempt: വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ


 


ശുചീകരണ സംഘത്തിൽ 10 പേരാണുണ്ടായിരുന്നത്. ട്രെയിൻ വരുന്നത് കണ്ട് മറ്റ് 6 പേരും ഓടി രക്ഷപ്പെട്ടു. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് കേരള എക്സ്പ്രസ് തട്ടി അപകടമുണ്ടായത്. ഷൊർണൂർ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ ട്രെയിൻ ഇടിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.