പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് നാല് ശുചീകരണ തൊഴിലാളികൾ മരിച്ചത്. ശുചീകരണ സംഘത്തിൽ 10 പേരാണുണ്ടായിരുന്നത്. ട്രെയിൻ വരുന്നത് കണ്ട് മറ്റ് 6 പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. 

 

ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് കേരള എക്സ്പ്രെസ് തട്ടി അപകടമുണ്ടായത്. ഷൊർണൂർ റെയിൽവെ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ലക്ഷമണൻ, വള്ളി, റാണി, ലക്ഷമണൻ എന്നീ ശുചീകണതൊഴിലാളികളാണ് മരണപ്പെട്ടത്. ട്രെയിൻ വരുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നാലാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.