ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ടിലെ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തിയതായി റിപ്പോർട്ട്. ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ ഒന്നര ലക്ഷം ലിറ്റര്‍  വെള്ളമാണ് ഇതോടെ പെരിയാറിലേക്ക് ഒഴുക്കുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതുമാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നത്. ഇടുക്കി അണക്കെട്ടില്‍  2385.18 അടിയാണ് നിലവിലെ ജലനിരപ്പ്.


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണുള്ളത്. ജലനിരപ്പ് 139 അടി പിന്നിട്ടു. ഇതേത്തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.


പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ അധികമുയര്‍ത്തിയിട്ടുണ്ട്. 20 ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പത്തനംതിട്ട പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 984.50 മീറ്ററാണ് പമ്പ ഡാമിലെ ജലനിരപ്പ്. കോഴിക്കോട് കക്കയം ഡാമും ഇന്നു തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഡാം നാളെ രാവിലെ 10ന്  തുറക്കും. 


ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകൾ വഴി 100 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.  ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നായിരുന്നു കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.