Shweta Menon: `പവർ ഗ്രൂപ്പ് ഉണ്ടാകാം അതിൽ സ്ത്രീകളും ഉണ്ടാകാം, കരാർ ഒപ്പിട്ട ഒമ്പത് ചിത്രങ്ങൾ നഷ്ടമായിട്ടുണ്ട്`; വെളിപ്പെടുത്തലുമായി ശ്വേത മേനോൻ
Shweta Menon About Power Group: പവർ ഗ്രൂപ്പ് ഉണ്ടാകാമെന്നും അതിൽ സ്ത്രീകൾ ഉണ്ടാകാമെന്നും ശ്വേത മേനോൻ. കരാർ ഒപ്പിട്ട ശേഷം ഒൻപത് സിനിമകൾ തനിക്ക് നഷ്ടപ്പെട്ടതായി ശ്വേത മേനോൻ വെളിപ്പെടുത്തി.
താനും അനധികൃത വിലക്ക് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ശ്വേത മേനോൻ. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാം. പവർ ഗ്രൂപ്പിൽ സ്ത്രീകളും കാണാം. ഇവർ മറ്റുചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുണ്ട്. കരാർ ഒപ്പിട്ട ശേഷം ഒൻപത് സിനിമകൾ ഇല്ലാതായിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ സന്തോഷം. കുറച്ച് താമസിച്ചുപോയെന്ന അഭിപ്രായം ഉണ്ട്. സ്ത്രീകൾക്ക് സിനിമാ മേഖലയിൽ പ്രശ്നമുണ്ടെന്ന് കുറേ വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ്. സ്വന്തമായി തന്നെ ഇതിൽ പോരാടണമെന്ന് ഞാൻ പറയാറുണ്ട്. കാരണം ഇക്കാര്യത്തിൽ ആരും നമുക്കൊപ്പം ഉണ്ടാകില്ല. ഇപ്പോഴും അത് ഞാൻ ഉറപ്പിച്ച് പറയുന്നു.'
സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അവർ പരസ്പരം പിന്തുണച്ചാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പലതും തുറന്നുപറഞ്ഞേക്കുമെന്നും ശ്വേത പറഞ്ഞു. അതിനാൽ, ഇതൊന്നും പുതമയല്ല.
നോ പറയേണ്ട സ്ഥലത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബങ്ങളിൽ നിന്ന് വരുന്ന ആളുകളാണ്. നോ പറയാത്തത് കൊണ്ട് വരുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. എല്ലാവരുടെയും സാഹചര്യം നമുക്ക് അറിയില്ലല്ലോയെന്നും ശ്വേത വ്യക്തമാക്കി.
വിലക്കുകൾ ഉണ്ടാകുമെന്നും അനധികൃത വിലക്ക് തനിക്കും നേരിട്ടിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരുസുപ്രഭാതത്തിൽ ഇല്ലാതായി. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ കിട്ടി. പക്ഷേ സിനിമകളൊന്നും തന്നെ നടന്നില്ല.
ALSO READ: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി
പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടില്ല. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടാകാം. അതില്‍ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകാം. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുമുണ്ടെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.