Hema Committee report: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി

Actress Urvashi: കമ്മീഷന്റെ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ​ഗൗരവമായി കാണണമെന്നും താൻ സ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്നും ഉർവ്വശി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 03:54 PM IST
  • ഉടൻ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കണം
  • നിലപാട് വച്ച് നീട്ടാൻ പറ്റില്ല
  • കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ചത് മതിയെന്നും നടി ഉർവ്വശി വ്യക്താക്കി
Hema Committee report: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സംഘടന ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് നടി ഉർവ്വശി. ഉടൻ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കണം. നിലപാട് വച്ച് നീട്ടാൻ പറ്റില്ല. കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ചത് മതിയെന്നും നടി ഉർവ്വശി വ്യക്താക്കി. താൻ സ്ത്രീകൾക്കൊപ്പം ഉണ്ടാകും. കമ്മീഷന്റെ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ​ഗൗരവമായി കാണണമെന്നും ഉർവ്വശി പറഞ്ഞു.

എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലുകൾ തന്നെ ഞെട്ടിച്ചുവെന്നും അവരെന്താകും അവരുടെ നാട്ടിൽ പോയി പറഞ്ഞിട്ടുണ്ടാകുകയെന്നും ഉർവ്വശി ചോദിച്ചു. സിദ്ദിഖ് സംസാരിച്ചത് താൻ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുതെന്നും ഉർവ്വശി പറഞ്ഞു.

ALSO READ: 'ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ ജ​ഗദീഷ്

ഒരു സ്ത്രീ തന്റെ മാനവും ലജ്ജയും മാറ്റിവച്ച് കമ്മീഷന് മുൻപാകെ വന്ന് തുറന്നുപറഞ്ഞ കാര്യങ്ങളാണ്. അതിൽ നടപടി വേണമെന്ന് ഉർവ്വശി വ്യക്തമാക്കി. സിനിമാ സെറ്റിൽ നിന്ന് തനിക്ക് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും.

തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു. ടേക്കുകൾ റിപ്പീറ്റ് ചെയ്യിച്ച് എടുപ്പിച്ചിട്ടുണ്ട്. തനിക്ക് അനുഭവമുണ്ടെന്നും ഉർവ്വശി പറഞ്ഞു. കതകിന് മുട്ടാൻ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താൽ ദുരനുഭവം ഉണ്ടാകുമെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണെന്നും ഉർവ്വശി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News