കൊച്ചി: കൊച്ചിയില്‍ (Kochi) മുന്‍ മിസ് കേരളയും മുൻ റണ്ണറപ്പും അടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽപ്പെടുന്നതിന് (Car accident) മുമ്പ് കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ നൽകിയ മുൻകൂർ ജാമ്യഹർജി (Anticipatory bail application) ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. ജാമ്യഹർജിയിൽ ഹൈക്കോടതി (High court) കഴിഞ്ഞ ദിവസം സർക്കാരിന്റെ നിലപാട് തേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്തുടർന്നിട്ടില്ലെന്നാണ് സൈജു ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് കാറില്‍ സഞ്ചരിച്ചവരെ ആദ്യം കാണുന്നത്. എന്നാല്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയതിനാല്‍ കാര്‍ ഓടിക്കരുതെന്ന് സദുദ്ദേശത്തോടെ ഉപദേശിക്കുകയാണ് ചെയ്തത്.


ALSO READ: Kochi accident | അപകടത്തിൽ മരിച്ച മോഡലുകൾ ലഹരി പാർട്ടി നിരസിച്ചെന്ന് സംശയം; ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന് പോലീസിന് രഹസ്യ സന്ദേശം


കാക്കനാട്ടെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി വീണ്ടും വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുകേള്‍ക്കാതെ അമിത വേഗതയില്‍ കാറോടിച്ചുപോകുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. താന്‍ കാറിനെ ചേസ് ചെയ്‌തെന്ന അബ്ദുള്‍ റഹ്മാന്റെ മൊഴി കളവാണെന്നും സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.


അപകടത്തിൽ മരിച്ച അഞ്ജന ഷാജന്റെ കുടുംബം സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കി. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.


ALSO READ: Models Death : വാഹനപകടത്തിൽ മരണപ്പെട്ട മോഡലുകളെ മുമ്പും വാഹനം പിന്തുടർന്നിരുന്നതായി പരാതി


നവംബർ ഒന്നിനാണ് കൊച്ചിയിൽ അമിതവേ​ഗതയിൽ സഞ്ചരിച്ച കാർ ഡിവൈഡറിലും മരത്തിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലിക്കേ മരിച്ചു. കാർ ഡ്രൈവർ അബ്ദുൾ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.


അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നതായും അമിത വേ​ഗതയിൽ കാർ ഓടിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. അബ്ദുൾ റഹ്മാനെ പോലീസ് ചോദ്യം ചെയ്തിരുന്നു. തങ്ങൾ സഞ്ചരിച്ചിരുന്ന കാറിനെ ഔഡി കാർ പിന്തുടർന്നിരുന്നതായും ചേസിങ് നടന്നതായും അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. ഔഡി കാർ ഓടിച്ചിരുന്നത് സൈജു ആണെന്ന് വ്യക്തമായതിനെ തുടർന്ന് സൈജുവിനെയും ചോദ്യം ചെയ്തിരുന്നു. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് സൈജു മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.