കോഴിക്കോട്: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി ക്യാമ്പസിലെ അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയായ ‘ശ്രാവസ്തി’ മലയാള വിഭാഗത്തിലെ അധ്യാപകനും ചിന്തകനും ദർശനിക പ്രതിഭയുമായിരുന്ന ഡോ.പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രാവസ്തി കവിതാപുരസ്കാരം ശൈലന് സമ്മാനിച്ചു. പ്രദീപൻ പാമ്പിരികുന്നിന്റെ ജീവിതപങ്കാളിയായ ഡോ.സജിത കിഴിനിപ്പുറത്താണ് അവാർഡ് ദാനം നിർവഹിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒ.പി. സുരേഷ്  ചെയർമാനും പ്രൊഫ. സന്തോഷ് മാനിച്ചേരി, ഡോ. ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് ശൈലന്റെ 'രാഷ്ട്രമീ-മാംസ' എന്ന കൃതി തെരഞ്ഞെടുത്തത്. ഇരുപത്തയ്യായിരത്തൊന്നു (25001) രൂപയും കലാസംവിധായകൻ റാസി മുഹമ്മദ് രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


ALSO READ: അയോധ്യ പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഓണവില്ല് ഉപഹാരമായി സമർപ്പിക്കും


സംസ്കൃത സർവകലാശാല കൊയിലാണ്ടി കാമ്പസിൽ നടന്ന ചടങ്ങിൽ ശ്രാവസ്തി പ്രസിഡണ്ട് ഡോ.മൻസൂർ, മലയാളവിഭാഗം അധ്യക്ഷനായ ഡോ. എം.സി.അബ്ദുൽ നാസർ, അധ്യാപകരായ ഡോ.വി.അബ്ദുൽ ലത്തീഫ്, ശ്രീ.ടി.നാരായണൻ, ഡോ.ബിദൂർ സലീം എന്നിവരും പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.