തിരുവനന്തപുരം ∙ കൊല്ലം മുകേഷ് എം.എൽ.എയെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. സിറ്റി പൊലീസ് കമ്മിഷണർ എസ്.സതീഷ് ബിനോയാണ് നടപടിയെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ എസ്ഐയുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ച് എസിപി റെക്സ് ബോബി അർവിൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ എസ്.ഐയെ സ്ഥലം മാറ്റണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നല്‍കിയത്. പണക്കാരുടെ ഇടയില്‍ മാത്രമാവും മുകേഷിനെ കാണുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി വിഷ്ണു സുനില്‍ പറഞ്ഞു.


പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്‍റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.പരാതി തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും എന്നാല്‍, പരാതി സ്വീകരിച്ച പൊലീസ് നടപടി ശരിയായില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.