Wayanad Student Death: സിദ്ധാർത്ഥിന്റെ മരണം: ഹോസ്റ്റലിലെ തെളിവെടുപ്പിൽ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി
Wayanad Student death case: ഹോസ്റ്റലിലെ നടുത്തളത്തിലും ഇരുപത്തിയൊന്നാം നമ്പർ മുറിയിലുമായാണ് പരിശോധന നടത്തിയത്.
വയനാട്: വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തി. പരിശോധനയിൽ നിന്നും സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെടുത്തു. സംഭവത്തിലെ മുഖ്യപ്രതിയായ സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഹോസ്റ്റലിലെ നടുത്തളത്തിലും ഇരുപത്തിയൊന്നാം നമ്പർ മുറിയിലുമായാണ് പരിശോധന നടത്തിയത്.
ഗ്ലൂ ഗൺ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അമൽ ഇസ്ഹാൻ താമസിക്കുന്ന ഇരുപത്തിയൊന്നാം നമ്പർ മുറിയിൽ നിന്നാണ് തെളിവെടുപ്പിനിടയിൽ കണ്ടെത്തിയത്. റിപ്പോർട്ട് പ്രകാരം ഹോസ്റ്റലിൽ അലിഖിതമായ നിയമം ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കുന്നതിന് വേണ്ടിയായിരുന്നു സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയത്. ഇതിൽ പ്രകാരം വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന സിദ്ധാർത്ഥ എറണാകുളത്തെത്തി തിരിച്ചു വരുകയായിരുന്നു.
ALSO READ: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു
രഹാന്റെ ഫോൺ ഉപയോഗിച്ച് സിദ്ധാർത്ഥിനെ മടക്കി വിളിച്ചത് ഡാനിഷ് ആയിരുന്നു.ശേഷം ക്രൂരമായ മർദ്ദനമാണ് വിദ്യാർത്ഥി നേരിടേണ്ടിവന്നത്. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ കേസ് ആകുമെന്നും ഭീഷണിപ്പെടുത്തി.പൊതുമധ്യേ മർദ്ദിച്ചതും, വിചാരണ നടത്തിയതിന്റെയും എല്ലാം മാനസിക സമ്മർദ്ദത്തിലാണ് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. അതേസമയം വിദ്യാർത്ഥിയെ വർദ്ധിച്ചു കൊണ്ടാണെന്ന് മറ്റൊരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്ത് പറയാതിരുന്ന തെന്നും പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.