കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ‌ ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയ്ക്ക് പിന്നാലെ സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത. ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാന സർക്കാരിന്റെയും തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി സമർപ്പിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഹൈക്കോടതി വിധിക്ക് പിന്നാലെ ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇതുവരെയും നടനെ കണ്ടെത്താനായിട്ടില്ല. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും. സിനിമ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിയിലെ ഹോട്ടലുകളിലും പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. നടന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ബന്ധുവീടുകളിലും സിദ്ദിഖിനായി തെരച്ചിൽ നടന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.