Silver Line: സർവേ പുരോഗമിക്കുകയാണ്, സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
സിൽവർലൈനിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി
തിരുവനന്തപുരം: അതിവേഗ പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി.
സിൽവർലൈനിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ സർക്കാരിന് അലംഭാവം ഉണ്ടായിട്ടില്ലെന്നും ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
ജിയോ ടാഗിങ് സംവിധാനത്തിലൂടെ സർവേ പുരോഗമിക്കുകയാണ്. കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സിൽവർ ലൈനെന്നോ കെ റെയിൽ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല.
നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...