തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യത്തിൽ കേരളവും കർണാടക ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിലാണ് ചർച്ച. നേരത്തെ തിരുവനന്തപുരത്ത് നടന്ന സതേണ്‍ സോണല്‍ കൗണ്‍സിലിൽ  സിൽവർ ലൈൻ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം സംസാരിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിൽ എത്തിയ ശേഷമേ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ ഇപ്പോൾ സതേണ്‍ സോണല്‍ കൗണ്‍സിൽ യോഗത്തിൽ ചർച്ചയുണ്ടാകില്ല.ചർച്ചയിൽ അതിവേഗ റെയിൽവേ ഇടനാഴി എന്ന ആവശ്യം തമിഴ‍്‍നാട് മുന്നോട്ടുവച്ചിരുന്നു


Also Read: Street Dog Assault: തെരുവുനായ ആക്രമണം: പേ വിഷബാധയ്‌ക്കെതിരെ കുത്തിവയ്പെടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ


 

കോയമ്പത്തൂർ, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽവേ ഇടനാഴി വേണം. അയൽസംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണം എന്ന ആവശ്യവും തമിഴ‍്‍നാട് മുന്നോട്ടു വച്ചു.കോവളം റാവിസ് കൺവൻഷൻ സെന്‍ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗൺസിൽ നടക്കുന്നത്.

കോവളം റാവിസ് കൺവൻഷൻ സെന്‍ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗൺസിൽ നടക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ‍്‍നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്കൗൺസിലിൽ പങ്കെടുക്കാനായി ഇന്നലെ കോവളത്ത് എത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോട് അനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു. 


അതേസമയം സിൽവൽ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്ര അനുമതി ഇപ്പോഴും ലഭിക്കാത്തതിനാൽ ഇത് പ്രാവർത്തികമാകുമോ എന്നതിൽ വ്യക്തതയില്ല. എങ്കിലും സിൽവർ ലൈൻ ഓണ്‍ ലൈൻ സർവ്വേ നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. പദ്ധതിയുടെ ഭാവി എന്താണെന്ന് സംബന്ധിച്ച ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.