കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകന്‍ രംഗത്ത്. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ടെന്നും വിനായകന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആക്രമണത്തെ അതിജീവിച്ച നടിയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹൻദാസും താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി സാമൂഹ്യ- രാഷ്‍ട്രീയരംഗത്തെ പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിനായകന്‍ പിന്തുണയുമായെത്തിയത്. 


അതേസമയം‍, താരസംഘടനയായ അമ്മയ്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിമാരായ പാര്‍വതിയും പദ്മപ്രിയയും. അമ്മ സംഘടയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതങ്ങളെ വിദേശയാത്ര ചൂണ്ടിക്കാണ്ടി പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഇപ്പോഴുള്ള ഭാരവാഹികള്‍ ആരുടെയൊക്കെയോ നോമിനികളാണെന്നും ഇവര്‍ പറയുന്നു.