Sister Lucy: സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാം, മഠത്തിന് പുറത്ത് എവിടെയാണെങ്കിലും സുരക്ഷ ഒരുക്കാമെന്ന് കോടതി
വിഷയത്തിൽ തീരുമാനമെടുക്കാൻ കീഴ്ക്കോടതിയോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു
വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കലിന് മഠത്തിൽ തുടരാം എന്ന് കോടതി. മഠത്തിൽ നിന്നും സിസ്റ്ററിനെ പുറത്താക്കിയത് ചോദ്യം ചെയ്ത ഹർജിയിൽ മേലാണ് മാനന്തവാടി മുൻസിഫ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. സിസ്റ്റർ ലൂസിയെ പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ കോൺവെൻറിൽ താമസിപ്പിക്കാൻ പറ്റില്ലെന്ന മദർ സുപ്പീരിയറുടെ വാദം കോടതി തള്ളി.
വിഷയത്തിൽ തീരുമാനമെടുക്കാൻ കീഴ്ക്കോടതിയോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.അതേസമയം വിധിയിൽ സന്തോഷമുണ്ടെന്നും നിയമ പോരാട്ടം താൻ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. കേസിലെ അന്തിമ വിധി വരുന്നിയിടം വരെയാണ് കോടതി ഇതിന് അനുമതി കൊടുത്തിരുന്നത്.
കാരക്കാമല മഠത്തിൽ നിന്നും സിസ്റ്ററിനെ ഇറക്കി വിടാൻ ഉത്തരവിടാൻ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. സുരക്ഷ ഒരുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞിരുന്നു. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ ഒരുക്കാമെന്നും കോടതി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA