കണ്ണൂർ: ഗവർണർമാരെ ഉപയോഗിച്ച് രാജ്യത്തെ സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണർമാരുടെ ചാൻസലർ പദവി ഉപയോഗിച്ച് രാജ്യത്തെ സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. കേരളത്തിലടക്കം അതാണ് കണ്ടു വരുന്നത്. യു എ പി എ പോലുള്ള കരിനിയമങ്ങൾ കൊണ്ട് നൂറുകണക്കിന്  മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും തടവിലിട്ടിരിക്കുന്ന രാജ്യമാണ് മോദിയുടെ ഇന്ത്യയെന്നും സീതാറാം യെച്ചൂരി വിമർശിച്ചു.


ALSO READ: CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല, പ്രതിപക്ഷനേതാവിന് ക്ഷണം; വിരുന്ന് ഇന്ന്


ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പോലും ഭരണകൂടം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 130 കോടിയിൽ 80 കോടി മനുഷ്യർക്കും സൗജന്യ റേഷനില്ലാതെ നിലനിൽക്കാനാകാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു. 76-ാമത് കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു കേന്ദ്രസർക്കാരിനെതിരെ സീതാറാം യെച്ചൂരി വിമർശനം ഉന്നയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.