കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂർ ഓട്ട് മല ഭാഗത്തു നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സഹോദരനുമൊപ്പം ട്യൂഷനു പോയ കുട്ടിയെ ആണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. വെള്ള നിറമുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓയൂർ സ്വദേശി റെജിയുടെ മകക്ഷ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. കൊല്ലം പൂയപ്പള്ളി പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചു. നാലുപേരാണ് കാറിലെത്തിയതെന്നും അമ്മക്ക് കൊടുക്കാനായി ഒരു പേപ്പർ കൊടുക്കാൻ നീട്ടിയെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വലിച്ചിടുകയുമായിരുന്നെന്ന് അനിയൻ പറയുന്നു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നെന്നാണ് അനിയൻ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.