കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ശശീന്ദ്രന്‍റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ സാമൂഹ്യപ്രവര്‍ത്തക തന്നെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ മന്ത്രിയായി വീണ്ടും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. 


കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 


ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റാദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.