തിരുവനന്തപുരം: പുകവലി ആരോഗ്യത്തിന് ഹാനികരമെന്നത് പ്രതിദിനം പലവട്ടമെങ്കിലും നാം ആവർത്തിച്ച് കേൾക്കുന്ന കാര്യമാണ്. സിഗരറ്റ് വലിക്കുന്നത് ക്യാൻസറിനും ചില ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്നും നമുക്കറിയാം. എന്നാൽ, ഇതിനെല്ലാം പുറമേ ചർമത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. ചെറുപ്പകാലത്ത് തന്നെ വയസായത് പോലെ ചർമത്തെ മാറ്റിയെടുക്കാൻ ഈ വിഷപ്പുക ധാരാളമാണ്. ഒരിക്കലും മാറ്റിയെടുക്കാൻ സാധിക്കാത്ത വിധം പുകവലി ചർമത്തെ നശിപ്പിച്ചുകളയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പുകവലിക്കാരന്റെ ചർമ്മം പുകവലിക്കാത്തവരേക്കാൾ 40% വരെ കനംകുറഞ്ഞതായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പ്രയാമാകാൻ താൽപര്യമില്ലെങ്കിൽ ആ സിഗരറ്റങ്ങ് കളയുന്നതാകും നല്ലത്. പുകവലി ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് കുറയ്ക്കും. ഇത് അകാല ചുളിവുകൾക്കും വാർദ്ധക്യത്തിനും കാരണമാകുമെന്നും കൊളാജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പുകവലി നമ്മുടെ ചർമത്തിന് ശക്തിയും ഇലാസ്തികതയും നൽകുന്ന എലാസ്റ്റിൻ നാരുകളെ നശിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾ വർധിക്കാൻ ഇടയാക്കും. അതിനാൽ പുകവലിക്കാരന് പുകവലിക്കാത്തവരേക്കാൾ കൂടുതൽ ചുളിവുകൾ അനുഭവപ്പെടാം. ചർമത്തിന് പുറമേ, പുകവലി ശരീരത്തിന്റെ മൊത്തത്തിലുള്ള രൂപത്തെയും ബാധിക്കും. ശരീരത്തിലെ ഹോർമോൺ സ്രവത്തിന് കാരണമാകുന്ന എൻഡോക്രൈനൽ സിസ്റ്റത്തെ പുകവലി ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 


സ്ഥിരമായി പുകവലിക്കുന്നവർ സിഗരറ്റ് പിടിക്കാൻ ഉപയോഗിക്കുന്ന കൈകളിലെ വിരലുകളുടെയും നഖങ്ങളുടെയും നിറം മാറാൻ കാരണമാകും. കൂടാതെ, പല്ലിന്റെ മഞ്ഞനിറം, വായ്നാറ്റം എന്നിവയും പുകവലി കാരണമുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.