തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റു
Snake bites student from school: കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
തൃശൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാർഥിക്കാണ് സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. നാലാം ക്ലാസ് വിദ്യാർഥിയായ കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലേക്ക് പോകേണ്ടിയിരുന്ന കുട്ടികളെ അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാൽ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിക്കുകയായിരുന്നു. കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തി ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...