തിരുവനന്തപുരം: പാമ്പു പിടുത്തത്തിനിടെ പാമ്പിന്‍റെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. സുരേഷിന് പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റത്. 


മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. 


ആന്റിവെനം നൽകി വരികയാണെന്നും 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.  കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനും പാമ്പുകളുടെ സംരക്ഷകനുമായ വാവാ സുരേഷിന് മുന്‍പും പല തവണ പാമ്പ് കടിയേറ്റിട്ടുണ്ട്.


പാമ്പു കടിയേറ്റ് മുന്‍പ് രണ്ടു തവണ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്.


പത്തനാപുരത്തെ കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെതുടര്‍ന്ന്പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കയ്യില്‍ പാമ്പ് കടിച്ചത്. 


അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷമാണ് സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.