പാലക്കാട്: തനിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചെന്ന് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് വിവരം പങ്ക് വെച്ചത്.ഇത് വരെ  ചെയ്ത  സാമൂഹ്യ  സേവനം  വിലയിരുത്തി റീജൻസി ഇൻറർനാഷണൽ തിയോളജിക്കൽ കോളേജിൻറെ നേതൃത്വത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിറോസിൻറെ പോസ്റ്റിൻറെ പൂർണരൂപം


ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും രാജീവ് ഗാന്ധി പുരസ്ക്കാരം,ഇന്ത്യയുടെ മുൻ രാഷ്ട്രപതി APJ അബ്ദുൾ കലാം പുരസ്ക്കാരം, മനോരമ ന്യൂസ് ചാനലിന്റെ സോഷ്യൽ സ്റ്റാൻ പുരസ്ക്കാരം,അങ്ങിനെ ഒട്ടനവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇന്ത്യയിലും പ്രവാസ ലോകത്തുനിന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് എന്നിലേക്കെത്തിയത്  നിങ്ങളോരോരുത്തരുടെയും സപ്പോർട്ടും പ്രാർത്ഥനയും സഹായവും കൊണ്ട് മാത്രമാണ്.


Regency International Theological College ന്റെ  നേതൃത്വത്തിൽ  honorary doctorate  കൂടി ലഭിച്ചിരിക്കുകയാണ് ഈ സന്തോഷം
നിങ്ങളുമൊത്ത് പങ്കു വെക്കുകയാണ് കാരണം ഇത് എനിക്കുള്ളതല്ല നമുക്കുള്ളതാണ്- അദ്ദേഹം പോസ്റ്റിൽ പറയുന്നു.


അതേസമയം ഡോക്ടറേറ്റ് സംബന്ധിച്ച് വ്യക്തത വേണമെന്നും ഒരു പക്ഷം സാമൂഹിക മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ഡോക്ടറേറ്റുകൾ നിരവധി ഉള്ളതിനാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ആക്ഷേപം. നേരത്തെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിൻറെ ഡോക്ടറേറ്റിലും സമാന വിവാദമുണ്ടായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.