സോളാര്‍ പീഡന കേസ്; ഹൈബി ഈഡന്‍ ക്ലീന്‍ ചിറ്റ്
തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്
തിരുവനന്തപുരം : ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്.
പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ.
സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ റിപ്പോര്‍ട്ട് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
പരാതിക്കാരിയുമായി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കേസ് അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക സംഘത്തിനും തെളിവ് കണ്ടെത്താനായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...