തിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ ദക്ഷിണ ഭാരത സന്യാസി സംഗമത്തിന്‍റെ ഉത്ഘാടനം തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ വച്ച് നടന്നു. കേരളം, കർണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരും അഖില ഭാരതീയ സന്ത് സമിതിയുടെ ഉത്തര ഭാരതത്തിലുള്ള നേതാക്കളും സന്യാസി സംഗമത്തിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംഗ വേദിയിൽ ക്ഷേത്ര വിമോചനം, ക്ഷേത്രാചാരാനുഷ്ടനങ്ങളുടെ പുന:സ്ഥാപനം, ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങളിലാണ് സന്യാസിമാർ ചർച്ചകളും വിശകലനങ്ങളും നടത്തുന്നത്.  

Read Also: ഭക്തി സാന്ദ്രമായി പൗർണമിക്കാവ്; അഘോരി സന്യാസിയുടെ നേതൃത്വത്തിൽ മഹാ കാളിക യാഗം


ഭാരതത്തിലെ ക്ഷേത്രങ്ങൾ പൂർണ്ണമായും വിശ്വാസിക്കൾക്ക് കൈമാറണമെന്നും ഭക്തിയും വിശ്വാസവും ഇല്ലാത്തവരിൽ നിന്ന് ഭക്തരിലേക്ക് ക്ഷേത്ര ഭരണമേൽപ്പിക്കണമെന്നും അഖില ഭാരത് സന്ത് സമിതി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.


ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ചടങ്ങിൽ സന്നിഹിതനായി. കേരളത്തിൽ ആദ്യമായാണ് ദക്ഷിണ ഭാരത സന്യാസി സംഗമത്തിന് വേദിയാകുന്നതെന്ന് സംഘാടക സമിതി ചെയർമാൻ രാജശേഖരൻ നായർ പറഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ