തിരുവനന്തപുരം: നിയമസഭ അന്തർദേശീയ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനായി വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വിഡിയോയാണ് ഫെയ്സ് ബുക്ക്, ഇൻസ്റ്റ​ഗ്രാം പേജുകളിലൂടെ അദ്ദേഹം പങ്കുവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ച് കൊണ്ടുള്ള സ്പീക്കറുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി. യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം. 


2025 ജനുവരി ഏഴ് മുതൽ 13 വരെയാണ് പുസ്തകോത്സവം നടക്കുക. ഇതിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ സ്പീക്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് എത്തിയിരിക്കുന്നത്.


പോസ്റ്റിന്റെ പൂർണ്ണരൂപം


"ഹലോ ഗയ്സ്... ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്... ഉത്സവമാണ്... കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ... ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം .... Come On all And enjoy...." 


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.