കൊച്ചി: ഡോളർ കടത്തു കേസിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉറപ്പിച്ചു. ഇതിനുള്ള നിയമോപദേശം കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഇതുണ്ടാവുക എന്നാണ് പ്രാഥമിക വിവരം. അസി.സോളിസിറ്റർ ജനറലിനോട് ഇത് സംബന്ധിച്ച് കസ്ററംസ് നിയമോപദേശം തേടിയിരുന്നു. ഇത് സോളിസിറ്റർ ജനറൽ തന്നെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർക്ക് ഇ-മെയിൽ ചെയ്തുവെന്നാണ് വിവരം. ​ കേസിൽ നിയമസഭാപി. ശ്രീരാമകൃഷ്​ണൻറെ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പനോട് (K. Ayyappan) ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READDollar Smuggling Case: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഇന്ന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്


യു.എ.ഇ കോൺസുലേറ്റിലെ (UAE Consulate) ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ്  ചോദ്യം ചെയ്ത്. കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി അനുസരിച്ച് അയ്യപ്പൻ സ്പീക്കറുടെ ഓഫീസിൽ നിന്നും ഒരു ബാഗുമായി യുഎഇ (UAE) കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറലിനെ കാണാൻ പോയി എന്നായിരുന്നു.   ഈ ബാഗ് സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികളായ സ്വപ്നയും സരിത്തും തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വച്ച് വിദേശത്തേക്ക് അയക്കാൻ കൈമാറിയതാണെന്നും വാർത്തകൾ ഉണ്ട്. ഒൻപത് മണിക്കൂറോളം അയ്യപ്പനെ ചോദ്യം ചെയ്ത ശേഷം കസ്ററംസ് വിട്ടയച്ചിരുന്നു.


ALSO READCovid Vaccine വിതരണം:പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക