Dollar Smuggling Case: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഇന്ന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്

നോട്ടീസ് അനുസരിച്ച് ഇന്ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകനാണ് നിർദ്ദേശം.    

Written by - Zee Malayalam News Desk | Last Updated : Jan 6, 2021, 12:12 PM IST
  • അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന്​ ഇന്നലെ രാവിലെ 10 മണിയ്ക്ക് കൊച്ചിയിലെ കസ്​റ്റംസ്​ ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
  • ഹാജരാകനുള്ള നോട്ടീസ് ലഭിച്ചില്ല ഫോണിലൂടെയുള്ള നിർദ്ദേശം മാത്രമേ ലഭിച്ചുള്ളൂ എന്ന കാരണത്താൽ ഇന്നലെ കെ അയ്യപ്പൻ ഹാജരായിരുന്നില്ല.
  • കസ്റ്റംസ് നോട്ടീസിലൂടെ ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Dollar Smuggling Case: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഇന്ന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം:  ഡോളര്‍ കടത്ത്​ കേസില്‍ നിയമസഭാ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്‍റെ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പനോട് (K. Ayyappan) ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി.  നോട്ടീസ് അനുസരിച്ച് ഇന്ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകനാണ് നിർദ്ദേശം.   

അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന്​ ഇന്നലെ രാവിലെ 10 മണിയ്ക്ക്  കൊച്ചിയിലെ കസ്​റ്റംസ്​ ഓഫീസില്‍ (Customs Office) ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകനുള്ള നോട്ടീസ് ലഭിച്ചില്ല ഫോണിലൂടെയുള്ള നിർദ്ദേശം മാത്രമേ ലഭിച്ചുള്ളൂ എന്ന കാരണത്താൽ ഇന്നലെ കെ അയ്യപ്പൻ ഹാജരായിരുന്നില്ല. അതുകൊണ്ടാണ് കസ്റ്റംസ് നോട്ടീസിലൂടെ നിർദ്ദേശം നൽകിയത്. 

Also Read: തീയേറ്ററുകൾ തുറക്കാം കുടിശ്ശിക തീർക്കണം-വിതരണക്കാർ

യുഎഇ കോൺസുലേറ്റിലെ (UAE Consulate) ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നത്. കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി അനുസരിച്ച് അയ്യപ്പൻ സ്പീക്കറുടെ ഓഫീസിൽ നിന്നും ഒരു ബാഗുമായി യുഎഇ (UAE) കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറലിനെ കാണാൻ പോയി എന്നായിരുന്നു.   ഈ ബാഗ് സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികളായ സ്വപ്നയും സരിത്തും തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വച്ച് വിദേശത്തേക്ക് അയക്കാൻ കൈമാറിയതാണെന്നും വാർത്തകൾ ഉണ്ട്.       

ഇതിനിടയിൽ ഡോളര്‍ കടത്ത്​ കേസില്‍ (Dollar Smuggling Case) സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിനിന്​ ലഭിച്ചിട്ടുണ്ട്​. അതിനിടയ്ക്കാണ് പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

​.  

Trending News