കൊച്ചി: സംസ്ഥാന സർക്കാർ വീണ്ടും പ്രതിസന്ധിയിലേക്ക് എന്ന് സൂചന നൽകി കസ്റ്റംസിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ഡോളർ കടത്ത് കേസിൽ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ സ്പീക്കറിന് നൽകുെമെന്നാണ് സൂചന.സ്വപ്ന സുരേഷ് നൽകിയ നിർണ്ണായക മൊഴിയാണ് ചോദ്യം ചെയ്യൽ സ്പീക്കറിലേക്ക് നീണ്ടത്. നേരത്തെ തന്നെ കേസിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ പ്രതിപക്ഷ പാർട്ടികൾ അടക്കം ഉന്നയിച്ചിരുന്നു. ഡോളർ അടങ്ങിയ ബാഗ്  കോണസുലേറ്റിൽ എത്തിക്കാൻ  സ്പീക്കർ സ്വപ്നയ്ക്കും, സരിത്തിനും നൽകിയെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സ്പീക്കറിൽ നിന്ന് മൊഴി എടുക്കുന്നത്. കേസിൽ യുഎഇ കോൺസുലേറ്റ് ഡ്രൈവർമാരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺസുൽ ജനറലിന്റെ ഡ്രൈവർക്കും അറ്റാഷെയുടെ ഡ്രൈവർക്കും കസ്റ്റംസ്  നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് ഇരുവരോടും നിർദ്ദേശിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പോലീസ് തലപ്പത്ത് അഴിച്ചുപണി: ഐ.ജി എസ്.ശ്രീജിത്തിനെ എ.ഡി.ജി.പിയാക്കി


സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായും സരിതുമായും സ്പീക്കർ ശ്രിരാമകൃഷ്ണന്(Sreeramakrishnan) ബന്ധമുള്ളതായി തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, സർക്കാരും ഒറ്റക്കെട്ടായി ഈ ആരോപണങ്ങളെ തള്ളുകയായിരുന്നു.അതിനിടയിൽ ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായികളായ രണ്ട് മലയാളികളിലേക്കും അന്വേഷണം നീണ്ടിfരുന്നു. വിദേശത്തേക്ക് കടത്തിയ ഡോളര്‍ കൈമാറിയത് ഇവര്‍ക്കാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് വിദേശ കാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനും ശ്രമം നടത്തി. യുഎഇ കോണ്‍സുലേറ്റിലെ(Consulate) മുന്‍ അക്കൗണ്ടന്റിനെ കേരളത്തിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. 


Also Read: UK Corona Variant: ബ്രിട്ടണിൽ നിന്നും മടങ്ങിയെത്തിയ നിരവധിപേർ തെറ്റായ വിലാസം നൽകി മുങ്ങുന്നു


 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy