തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്ത് നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാലയ്ക്ക് നാക് എപ്ലസ്പ്ലസ് അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ ഇതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനിക മേഖലകളിൽ തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പ്രകടമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർദ്ധിപ്പിക്കൽ, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.


ALSO READ: സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കും; മെഡി.കോളേജ് സൂപ്രണ്ടുമാരുടെ യോഗം ചേർന്നതായി ആരോഗ്യമന്ത്രി


കേരള സർവകലാശാലയ്ക്ക് ലഭിച്ച നാക്ക് എപ്ലസ്പ്ലസ് അംഗീകാരം ഉന്നതവിദ്യാഭ്യാസരംഗത്ത് ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. താണു പത്മനാഭന്റെ പേരിൽ കേരള സർവകലാശാലയിൽ ഇന്റർ ഡിസിപ്ലിനറി കേന്ദ്രം ആരംഭിക്കും. കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്കും പ്രചോദനമാണ്. അംഗീകാരത്തിനായി പ്രയത്നിച്ച അധ്യാപകരെയും വിദ്യാർഥികളെയും സർവകലാശാല സിൻഡിക്കേറ്റിനെയും മന്ത്രി അനുമോദിച്ചു.


കാര്യവട്ടം ക്യാമ്പസിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള, മുൻ വൈസ് ചാൻസലർ മാരായ ഡോ.ബി. ഇക്ബാൽ, ഡോ. എം.കെ. രാമചന്ദ്രൻ നായർ, ഡോ. എ. ജയകൃഷ്ണൻ, എംജി സർവകലാശാലയുടെയും കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫ. പി.പി. അജയകുമാർ, പ്രൊഫ. എസ് കെവിൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.