ബാലഗോത്രസഭ കുട്ടികൾക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിൽ സജ്ജം ക്യാമ്പയിന് തുടക്കമായി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ബാലഗോത്രസഭയിലെ  അംഗങ്ങളായ 12 മുതൽ 17 വരെയുള്ള  കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.   അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ 80 വീതം കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർന്ന് വരുന്ന മാസങ്ങളിൽ പുതൂർ പഞ്ചായത്ത്, അട്ടപ്പാടിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് സജ്ജം പരിശീലനം നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശീലനത്തിന്‍റെ ഭാഗമായി പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കും. പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും.  കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതുള്‍പ്പെടെ കുട്ടികള്‍ക്ക് സ്വയം മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പരിശീലനം മുന്നോട്ടു പോകുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട  ടെക്നിക്കൽ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകൾ പ്രകാരമാണ് പരിശീലനം നടത്തുന്നത്.


എന്റെ ഇടം, കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘുകരണം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളിൽ അവബോധം നൽകിയാണ് കുട്ടികളെ കൈപിടിച്ചുയർത്തുന്നത്. നേതൃപാടവം, യോഗ പരിശീലനം എന്നിവയും ക്യാമ്പയിന്റെ ഭാഗമായി നടത്തും. സംസ്ഥാനതലത്തിൽ പരിശീലനം പൂർത്തിയാക്കിയ റിസോഴ്സ്‌ പേഴ്സൺമാരായ വിജയരാഘവൻ, ശ്രീജ, പ്രിയ, റഹിം, ഷിജി, മനോഹരൻ എന്നിവരാണ് അട്ടപ്പാടിയിലെ സജ്ജം പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.


അഗളി ക്യാമ്പ് സെന്ററിൽ നടക്കുന്ന അഗളി പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാറും ഭൂതിവഴി മൂപ്പൻസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന ഷോളയൂർ പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ ഷോളയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖനും ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ നാളെ (സെപ്റ്റംബർ 10) സമാപിക്കും. പഞ്ചായത്ത് സമിതി സെക്രട്ടറിമാരായ  രേസി, പ്രജാ നാരായണൻ, കോ-ഓർഡിനേറ്റർ ജോമോൻ, യങ് പ്രൊഫഷണൽ സുധീഷ്, പഞ്ചായത്ത് സമിതി അംഗങ്ങൾ, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് അധ്യാപകർ എന്നിവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.