Trivandrum: പുതിയ ഹൃസ്വകാല വായ്പകൾ നൽകുന്നതിനായി നബാർഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.  സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല കാർഷിക വായ്പകൾ നൽകുന്നതിനും 800 കോടി രൂപ ഹൃസ്വകാല കാർഷികേതര വായ്പകൾ നൽകുന്നതിനും ഉപയോഗിക്കാം. കേരള ഗ്രാമീണ ബാങ്കിനുള്ള 1000 കോടി രൂപയുടെ ധനസഹായം ഹൃസ്വകാല കാർഷിക വായ്പകൾ നൽകുന്നതിനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് 2021 ഏപ്രിലിൽ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫണ്ട് 25000 കോടി രൂപയുടെ പ്രത്യേക ധനസഹായം നബാർഡിനു അനുവദിച്ചിരുന്നു. ഈ പാക്കേജിന്റെ ഭാഗമായാണ് കേരളത്തിന് 4.40 ശതമാനം  പലിശക്ക് 2670 കോടി രൂപയുടെ സഹായം നൽകിയിരിക്കുന്നത്.


ALSO READ: Covid Updates; രാജ്യത്ത് പുതുതായി 1,32,788 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 24 മണിക്കൂറിനിടെ 3,207 കൊവിഡ് മരണം


പുതിയ സഹായ വിതരണം നിലവിലെ അവസ്ഥയിൽ ബാങ്കുകൾക്ക് ഗുണം ചെയ്യും. ചെറു കിട വായ്പാ പദ്ധതികൾ കോവിഡ് കാലത്ത് നടപ്പക്കാൻ ഇതി വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നണ് വായ്പാ വിതരണം. നടത്തുന്നത്. അതേസമയം കോവിഡ് കണക്കിലെടുത്ത് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ സാമ്പത്തിക മേഖലയിൽ നടപ്പാക്കുന്നത്.


ALSO READ: കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ; കൊവിഡ് മരണ നിരക്കിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ


നേരത്തെ ക്ഷേമനിധി ബോർഡുകൾ മുഖാന്തിരം സഹായ വിതരണം നടത്തിയിരുന്നു. ചെറിയ തോതിലാണെങ്കിലും ഇത് നിരവധി പേർക്ക് പ്രയോജനകരമായിരുന്നു. നബാർഡ് മുഖാന്തിര സ്വയം സഹായ സംഘങ്ങൾക്കും ലോൺ അനുവദിക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക