കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ നടൻ സിദ്ദിഖ് ഒളിവിലെന്ന് സൂചന. നടന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ രണ്ടിടത്തും നടൻ ഇല്ല. ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ നടന്റെ മകൻ നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുകയാണെന്നും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നുമാണ് റിപ്പോർട്ടുകൾ. വിധിന്യായത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് വിവരം. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്.


ALSO READ: സിദ്ദിഖിന്റെ ലൈം​ഗികശേഷി പരിശോധിക്കണം, പ്രഥമൃഷ്ട്യാ തെളിവുണ്ട്; സിദ്ദിഖിനെതിരെ രൂക്ഷപരാമർശങ്ങളുമായി കോടതി


ഓണാവധിക്ക് മുൻപ് കോടതി സിദ്ദിഖിന്റെ വിശദമായ വാദം കേട്ടിരുന്നു. തുടർന്ന് സെപ്തംബർ 24ന് ആണ് വിധി പറഞ്ഞത്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കേസിൽ സിദ്ദിഖിനായി ഹാജരായത്.


പ്രോസിക്യൂഷനായി പി നാരായണനും വാദിഭാ​ഗത്തിനായി അഡ്വ. ഹരീഷ് വാസുദേവനും ഹാജരായി. സി​ദ്ദിഖിനെതിരായ പരാതി ​ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. സിദ്ദിഖിന്റെ ഫോണുകൾ പ്രവർത്തനരഹിതമാണ്. പടമുകളിലെ വീട്ടിൽ ആരുമില്ല. വാഹനവും കാണാനില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.