കൊച്ചി: നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സിദ്ദിഖിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതീജീവിതയെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് സിദ്ദിഖിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി വിമർശിച്ചു. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സിദ്ദിഖിനെതിരായ പരാതി ഗൗരവമേറിയതാണ്. കേസിൽ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരാതിക്കാരിയെ അവിശ്വസിക്കേണ്ടതില്ല. സിദ്ദിഖിനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സിദ്ദിഖിന്റെ ലൈംഗികശേഷി പരിശോധിക്കണം.
നിരന്തരം ഭീഷണിപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാൻ സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായെന്നും മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യ ഹർജി ഉത്തരവ് അവസാനിപ്പിച്ചിരിക്കുന്നത്.
ALSO READ: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ
പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്നും മറ്റ് പലർക്കുമെതിരെയും ഇവർ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ പേരിൽ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ആകില്ല, പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കം സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായെന്നും കോടതി കുറ്റപ്പെടുത്തി.
കോടതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വാദപ്രതിവാദം നടക്കുന്നതിനിടെ പ്രതിയുടെ അഭിഭാഷകൻ പരാതിക്കാരിയെ കടന്നാക്രമിച്ചതിനെതിരെയും കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിദ്ദിഖിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും റിമാൻഡിൽ വിടണമെന്നും ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.