Special Onam Kit : സ്പെഷ്യൽ ഓണക്കിറ്റിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം ജൂലൈ 31ന് നടത്തും
മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിസി, മുൻഗണനേതര നോൺ സബ്‌സിസി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണമെന്നും സിവിൽ സപ്ലൈസ് അറിയിച്ചിട്ടുണ്ട്.
Thiruvananthapuram : ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ(ജൂലൈ 31) നടക്കും. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30നാണ് ഉദ്ഘാടനം.
ഓഗസ്റ്റ് 16 വരെയുള്ള തീയതികളിലാണ് കിറ്റ് വിതരണം നടത്തുന്നത്. 16 ഇനം സാധനങ്ങൾ കിറ്റിൽ ഉണ്ടാകും. ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയാണുണ്ടാകുക.
ALSO READ: Navakeralam Project: നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി വരുന്നു, ജനങ്ങൾക്ക് ഗുണം ഇങ്ങിനെ
മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിസി, മുൻഗണനേതര നോൺ സബ്‌സിസി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണമെന്നും സിവിൽ സപ്ലൈസ് അറിയിച്ചിട്ടുണ്ട്. ഓണച്ചന്തകളിൽ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ പ്രത്യേക സ്റ്റാൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Karuvannur bank loan scam: കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം
ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലാണ് ഓണച്ചന്തകളിൽ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ പ്രത്യേക സ്റ്റാൾ ഒരുക്കുമെന്ന് അറിയിച്ചത്. ഏത്തവാഴ കർഷകരെ സഹായിക്കുന്നതു മുൻനിർത്തി ഓണം സ്പെഷ്യൽ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നരുവാമൂട് ചിറ്റിക്കോട് ഏലായിൽ വള്ളിച്ചൽ സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഓണക്കാല വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കർഷകർക്കു വിപണി കണ്ടെത്തുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓണച്ചന്തകളിൽ ജൈവ പച്ചക്കറി സ്റ്റാൾ തുറക്കുന്നത്. ഓണക്കിറ്റിനൊപ്പം ഉപ്പേരി നൽകുന്നതിനായി കുടുംബശ്രീയുടെ പ്രാദേശിക കർഷകരിൽനിന്ന് എത്തക്കായ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...