തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് (Karuvannur bank loan scam) കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം. സിപിഎമ്മിന്റെ സഹായത്തോടെ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സിപിഎമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ (Accused) മൊഴി പഠിപ്പിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചു.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ നാല് പ്രതികളെ ആറ് ദിവസം മുൻപാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ അയ്യന്തോളിലെ ഒരു ഫ്ലാറ്റിൽ നിന്ന് പിപിഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്. നാല് പ്രതികൾ ഇവിടെ ഒളിവിൽ താമസിക്കുന്നതായി നാട്ടുകാരാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പ്രതികളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടില്‍ വന്നിരുന്നതായും പ്രദേശവാസികൾ പറയുന്നു. എന്നാൽ പ്രതികളാരും കസ്റ്റഡിയില്‍ (Custody) ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി
സിപിഎമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴിപഠിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും അറസ്റ്റ് വേണമെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം വ്യക്തമാക്കി. കേസിന്റെ ഭാഗമായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിക്കുകയാണ്. ബാങ്ക് രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് (Arrest) നീങ്ങൂവെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...