Attappadi Infant Death : അട്ടപ്പാടിയിലെ ഗർഭിണികൾക്ക് പ്രത്യേക പദ്ധതി ഒരുക്കുമെന്ന് മന്ത്രി വീണ ജോർജ്
ശിശുമരണങ്ങൾ (Infant Death) നടന്ന ഊരുകളും കോട്ടത്തറ ആശുപത്രിയും സന്ദര്ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Palakkad : അട്ടപ്പാടിയിലെ ഗര്ഭിണികൾക്കായി പ്രത്യേക പദ്ധതി ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister) പറഞ്ഞു. ശിശുമരണങ്ങൾ (Infant Death) നടന്ന ഊരുകളും കോട്ടത്തറ ആശുപത്രിയും സന്ദര്ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ നവജാത ശിശുക്കൾക്കായി ഐസിയു സജ്ജീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതെ സമയം കോട്ടത്തറ ആശുപതിയെ കുറിച്ച് ഉയർന്ന് വന്ന പരാതികളെ കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതിയ പീഡിയാട്രിഷ്യനെയും ഗൈ നക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയിലുള്ളവർക്ക് അവിടെ തന്നെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അറിയിച്ചു.
ALSO READ : Attapadi Infant Death : അട്ടപ്പാടി ശിശുമരണം : ആരോഗ്യ മന്ത്രി ഇന്ന് ശിശുമരണം നടന്ന ഊരുകൾ സന്ദർശിക്കും
ഇന്ന് രാവിലെ ശിശു മരണം നടന്ന ഊരുകളിലും, കോട്ടത്തറ ആശുപതിയിലും വീണ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ മന്ത്രി വിലയിരുത്തുകയും, വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെത്തിയ ശേഷമാണ് മന്ത്രി ഇന്നെത്തുമെന്ന വിവരം അറിയിച്ചത്.
ALSO READ : Attappadi Pregnants : അട്ടപ്പാടിയിൽ 58% ഗർഭിണികൾ ഹൈറിസ്ക്ക് വിഭാഗത്തിലെന്ന് ആരോഗ്യ വകുപ്പ്
അട്ടപ്പാടിയിലെ (Attapadi) ഗർഭിണികളുടെ (Pregnants) സ്ഥിതി അതീവ ഗുരുതരമാണെന്ന ആരോഗ്യ വകുപ്പിന്റെ (Health Department) പുതിയ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ശിശു മരണത്തെ (Infant Deaths) തുടർന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്. നിലവിൽ അട്ടപ്പാടിയിലെ 58 ശതമാനം ഗർഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നാണ് റിപോർട്ട് സൂചിപ്പിക്കുന്നത്. നാലിലൊന്ന് ഗർഭിണികൾക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.
രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗർഭിണികളെ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...