Attapadi Infant Death : അട്ടപ്പാടി ശിശുമരണം : ആരോഗ്യ മന്ത്രി ഇന്ന് ശിശുമരണം നടന്ന ഊരുകൾ സന്ദർശിക്കും

അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 09:31 AM IST
  • അപ്രതീക്ഷിതമായി ആണ് മന്ത്രി ഇന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചത്.
  • കോട്ടത്തറ ആശുപത്രി, ശിശു മരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് ഇന്ന് മന്ത്രി സന്ദർശനം നടത്തുന്നത്.
  • പാലക്കാട് ജില്ലയിലെത്തിയ ശേഷമാണ് മന്ത്രി ഇന്നെത്തുമെന്ന വിവരം അറിയിച്ചത്.
  • അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുന്നത്.
Attapadi Infant Death : അട്ടപ്പാടി ശിശുമരണം : ആരോഗ്യ മന്ത്രി ഇന്ന് ശിശുമരണം നടന്ന ഊരുകൾ സന്ദർശിക്കും

Palakkad : അട്ടപ്പാടിയിൽ ശിശുമരണം (Attapadi Infant Death) നടന്ന പ്രദേശങ്ങളിൽ ആരോഗ്യമന്ത്രി വീണ ജോർജ്  (Health Minister Veena George) ഇന്ന് സന്ദർശനം നടത്തും. അപ്രതീക്ഷിതമായി ആണ് മന്ത്രി ഇന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചത്. കോട്ടത്തറ ആശുപത്രി, ശിശു മരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് ഇന്ന് മന്ത്രി സന്ദർശനം നടത്തുന്നത്. പാലക്കാട് ജില്ലയിലെത്തിയ ശേഷമാണ് മന്ത്രി ഇന്നെത്തുമെന്ന വിവരം അറിയിച്ചത്.

അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുന്നത്. അതേസമയം അട്ടപ്പാടിയിലെ (Attapadi) ഗർഭിണികളുടെ (Pregnants) സ്ഥിതി അതീവ ഗുരുതരമാണെന്ന ആരോഗ്യ വകുപ്പിന്റെ (Health Department) പുതിയ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ALSO READ: Attappadi Pregnants : അട്ടപ്പാടിയിൽ 58% ഗർഭിണികൾ ഹൈറിസ്ക്ക് വിഭാഗത്തിലെന്ന് ആരോഗ്യ വകുപ്പ്

അട്ടപ്പാടിയിലെ  ശിശു മരണത്തെ  (Infant Deaths) തുടർന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്. നിലവിൽ അട്ടപ്പാടിയിലെ 58 ശതമാനം ഗർഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നാണ് റിപോർട്ട് സൂചിപ്പിക്കുന്നത്. മാത്രമല്ല നാലിലൊന്ന് ഗർഭിണികൾക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ALSO READ: Attappadi infants deaths | ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗർഭിണികളെ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Attappadi child death | അട്ടപ്പാടിയിലെ ശിശുമരണം; പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് അട്ടപ്പാടിയിൽ ഇപ്പോൾ നിലവിൽ  426 ഗർഭിണികളാണ് ഉള്ളത്. ഇവരിൽ 245 പേരും ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ തന്നെ ആദിവാസി യുവതികളുടെ ആരോഗ്യ സ്ഥിതിയാണ് അതീവ ഗുരുതരമായി  തുടരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ആദിവാസി ഗർഭിണികളിൽ ആകെ 90 പേർക്കാണ് തൂക്കകുറവുള്ളത്. ഹൈറിസ്ക് വിഭാഗത്തിലുള്ള ഗർഭിണികളിൽ 191  പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് . മാത്രമല്ല 17 ഗർഭിണികൾക്ക് അരിവാൾ രോഗവുമുണ്ട്. ഇതി അവരുടെ അരരോഗ്യ സ്ഥിതിയെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ശരിയായ കണക്കുകൾ ഇതിലും അധികമായിരിക്കുമെന്നാണ് ആരോഗ്യ വിഭാഗം അനുമാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News