Minister Muhammed Riyas: ശബരിമല റോഡുകൾ വിലയിരുത്താൻ ഉന്നതതല സംഘത്തെ നിയോഗിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
നിലവിലുള്ള ശബരിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ കാലവർഷം ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്ന് ശബരിമലയിലേക്കുള്ള റോഡുകൾക്കുണ്ടായ (Sabarimala Roads) പ്രശ്നങ്ങൾ പരിശോധിക്കാൻ ഉന്നതതല സംഘം (High Level team). പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ (Minister Muhammed Riyas) അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉന്നതതല സംഘത്തെ നിയോഗിക്കാൻ തീരുമാനമായത്. റോഡുകളുടെ നിർമാണ പുരോഗതിയും സംഘം പരിശോധിക്കും.
പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ സംഘം നേരിട്ട് എത്തി വിലയിരുത്തും. മൂന്ന് ചീഫ് കൂടി എഞ്ചിനിയർമാർ ഉൾപ്പെടുന്നതാണ് ടീം.
Also Read: Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി
നിലവിലുള്ള ശബരിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ കാലവർഷം ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകുവാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ നവംബർ ഏഴിന് പത്തനംതിട്ടയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ യോഗം കൈക്കൊള്ളും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...