THiruvananthapuram : ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് (Kerala) കെഎസ്ആർടിസി (KSRTC) ബസ് തൊഴിലാളികൾ 48 മണിക്കൂർ പണിമുടക്ക് (Strike) സംഘടിപ്പിക്കുന്നു. ശമ്പളപരിഷ്കരണം (Salary Revision) ആവശ്യപ്പെട്ട് കൊണ്ടാണ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നത്. ഇത് ഒഴിവാക്കാൻ പണിമുടക്ക് പ്രഖ്യാപിച്ച കെ എസ് ആർ ടി സി (ksrtc) ബസ് തൊഴിലാളി യൂണിയനും ഗതാഗത മന്ത്രി ആന്റണി രാജുവും (Minister Antony Raju) നടത്തിയ ചർച്ചപരാജപ്പെട്ടിരുന്നു .
ഇതിൽ നിന്നും പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് കെഎസ്ആർടിസി തൊഴിലാളികൾ പണിമുടക്ക്ക് നടത്താനും ആലോചിക്കുന്നുണ്ട്. ടിഡിഎഫ്, ബിഎംഎസ്, കെഎസ്ആർടിഎ എന്നീ മൂന്ന് സംഘടനകളും പണിമുടക്ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ തൊഴിലാളികൾ സമരത്തിലേക്ക് കടക്കരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
ALSO READ: KSRTC Salary renewal: കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം, ചര്‍ച്ച പരാജയം, പണിമുടക്കുമെന്ന് യൂണിയനുകള്‍
കൂടാതെ അടുത്ത മാസത്തൂടെ തന്നെ ശമ്പള പരിഷ്കരണം നടത്താമെന്നും ഗതാഗത മന്ത്രി ആന്റണി രാജു തൊഴിലാളികളെ അറിയിച്ചു . ഇപ്പോൾ മാനേജ്‌മന്റ് ആവശ്യപ്പെടുന്ന ശമ്പള പരിഷ്കരണം നടത്തിയാൽ, സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകും. ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ സമയം വേണമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ആര്‍ടിസി കടന്നുപോകുന്നത്. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പ് വിശദീകരണം നല്‍കുന്നത്.
ALSO READ:KSRTC School Bond Service : കെഎസ്ആർടിസി സ്കൂൾ സർവീസ് അമിത വില ഈടാക്കുമെന്ന് വാർത്ത വ്യാജമെന്ന് KSRTC
അതിനിടെയാണ് ശമ്പള പരിഷ്‌കരണം യൂണിയനുകള്‍ മുന്നോട്ടുവച്ചത്. ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...