തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സം​ഘം. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറം​ഗ സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേ‍ഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. വിവാദ സംഭവത്തിൽ ഉത്തരമേഖല ഐജിയാണ് അന്വേഷണം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണ പുരോ​ഗതി ഓരോ രണ്ടാഴ്ചയിലും റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. അതേസമയം, കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 29ന് വിധി പറയും.


ALSO READ: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി


റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ​ഗീത സർക്കാരിന് വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തൻ ചട്ടങ്ങൾ ലംഘിച്ചാണ് പെട്രോൾ പമ്പിന് അനുമതി നേടിയതെന്ന് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.


കരാർ ജീവനക്കാരനായിരുന്ന പ്രശാന്തനെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


ALSO READ: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്


ടിവി പ്രശാന്തന് എതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്ര​ഗഡെ ഇന്ന് സമർപ്പിച്ചേക്കും. അനുമതി തേടണമെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു പ്രശാന്തന്റെ മൊഴി. കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ ഉന്നതതല സംഘത്തിനും മൊഴി നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.