തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ സർക്കാർ നടപടിയിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി രണ്ടംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.  മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര ഐടി സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന എം.മാധവന്‍ നമ്പ്യാര്‍ ഐഎഎസ്, മുൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് എന്നിവരാണ് സമിതി അംഗങ്ങള്‍. 


Also read: കൃത്യമായി ഉത്തരം നൽകാതെ സ്പ്രിങ്കളറിന് ഡാറ്റ കൈമാറരുത്: ഹൈക്കോടതി 


വിഷയം വിശദമായി പരിശോധിച്ചശേഷം ഒരുമാസത്തിനുള്ളിൽ ഇവർ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാറില്‍ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുണ്ടോയെന്ന് സമിതി പരിശോധിക്കും. 


കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ. ഇതില്‍നിന്ന് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ അസാധാരണ സാഹചര്യത്തെ മുന്‍നിര്‍ത്തി ന്യായീകരിക്കാവുന്നതാണോ തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും.