മലപ്പുറം: മലയണ്ണാനുകളുമായി സ്നേഹം പങ്കിടുകയാണ് മലപ്പുറത്തെ ഒരു കുടുംബം. മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പന്‍ മന്‍സൂറിന്റെ വീട്ടിലാണ് മലയണ്ണാനുകള്‍ സൗഹൃദം പങ്കിടാനെത്തുന്നത്. ഒരപൂര്‍വ സ്നേഹത്തിന്റെ വിശേഷങ്ങളറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മണി, മുത്തുമോളെ എന്ന് വിളിച്ചാല്‍ മലയണ്ണാനുകള്‍ മരച്ചില്ലകള്‍ വഴി ഓടിയെത്തും. പിന്നെ ദേഹത്തു കയറി സ്നേഹ പ്രകടനങ്ങളാണ്. അഞ്ച് വര്‍ഷമായി മലയണ്ണാനുകളുമായി മന്‍സൂറും കുടുംബവും ചങ്ങാത്തത്തിലായിട്ട്. ഈ അപൂര്‍വ സൗഹൃദം കാണുന്നവർക്കെല്ലാം കൗതുകമാണ്. 

Read Also: Shocking video: വിമാനം പറന്നിറങ്ങിയത് വഴിയാത്രക്കാരന്റെ തലയിൽ തൊട്ടുതൊട്ടില്ലെന്ന വിധത്തിൽ; തലനാരിഴയ്ക്ക് രക്ഷപ്പെടൽ- വീഡിയോ


വേനല്‍ കാലത്ത് പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ കൃഷിയിടത്തില്‍ മരങ്ങളില്‍ ചിരട്ടകള്‍ കെട്ടിത്തൂക്കി വെള്ളം നിറച്ച് വയ്ക്കുന്നത് പതിവാണ്. ഒരു കിലോമീറ്റര്‍ അകലെ വനമാണ്. യാദൃശ്ചികമായാണ് ചിരട്ടയില്‍ നിന്ന് വെള്ളം കുടിച്ചു പോകുന്ന മലയണ്ണാനുകള്‍ മന്‍സൂറിന്റ ശ്രദ്ധയില്‍പ്പെട്ടത്. ഈ വരവ് പിന്നെ ആവര്‍ത്തി കൊണ്ടിരുന്നു. 


ഇടയ്ക്ക് പഴങ്ങള്‍ വച്ചു കൊടുത്തു. വൈകാതെ മലയണ്ണാനുകള്‍ മന്‍സൂറിന്റ കൃഷിയിടത്തില്‍ കൂട് കെട്ടി താമസം മാറ്റി. 5 വര്‍ഷത്തിനിടെ തെങ്ങ്, തേക്ക്, പ്ലാവ് എന്നിവയില്‍ ഉയരത്തില്‍ കൂട് കെട്ടി. ഇടയ്ക്കിടെ ഇവര്‍ ഒരു കൂട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് താവളം മാറ്റിക്കൊണ്ടിരിക്കും.

Read Also: Salman Rushdie Stabbed On Stage: സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; നിലഗുരുതരമെന്ന് റിപ്പോർട്ട്; ഒരു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടേക്കും


സഹജീവികളോട് ഏറെ സ്നേഹം പുലര്‍ത്തുന്ന മന്‍സൂര്‍ കര്‍ഷകനാണ്. മുന്തിരി, ആപ്പിള്‍, ചെറുപഴം എന്നിവ ദിവസവും മന്‍സൂര്‍ ഇവര്‍ക്ക് വാങ്ങി നല്‍കും. ചോറും കൊടുക്കാറുണ്ട്. മന്‍സൂറിന്റ ഭാര്യ ബുഷ്റ ബാനുവും, അഞ്ച് മക്കളുമായും മലയണ്ണാനുകള്‍ സൗഹൃദം പങ്കിടുകയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ