ശ്രീജീവിന്‍റെ കസ്റ്റഡി മരണം: നാരായണക്കുറുപ്പിന്‍റെ ആരോപണങ്ങൾ പൊലീസ് വിരുദ്ധതയില്‍ ഉടലെടുത്തതെന്ന് അസോസിയേഷന്
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തിൽ പൊലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ കണ്ടെത്തലുകളെ തള്ളി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ ആരോപണങ്ങൾ പൊലീസ് വിരുദ്ധതയിൽ ഉടലെടുത്തതാണെന്നാണ് അസോസിയേഷന്‍റെ ആരോപണം.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തിൽ പൊലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ കണ്ടെത്തലുകളെ തള്ളി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ ആരോപണങ്ങൾ പൊലീസ് വിരുദ്ധതയിൽ ഉടലെടുത്തതാണെന്നാണ് അസോസിയേഷന്‍റെ ആരോപണം.
ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 772 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്തിനെ പിന്തുണച്ച് പൊലീസ് പരാതി സെല്‍ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്തെത്തിയിരുന്നു.
ശ്രീജിത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ച് സിബിഐ തന്നെ കേസ് അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തിരുന്നു.
അതേസമയം, ശ്രീജീവിന്‍റെ മരണം പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് താന്‍ വിശ്വസിക്കുന്നതായി നാരായണക്കുറുപ്പ് പലപ്പോഴായി ആരോപിച്ചിരുന്നു.