കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ജാമ്യത്തിൽ വിട്ടയച്ചു. സ്റ്റേഷൻ ജാമ്യമാണ് താരത്തിന് അനുവദിച്ചത്. മരട് പോലീസാണ് രണ്ട് മണിയോടെ താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആദ്യം വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് താരം ഹാജരാവുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചട്ടമ്പി എന്ന ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ അവതാരകയെ അവഹേളിക്കുന്ന വിധം സംസാരിച്ചെന്നു സ്ത്രീത്വത്തെ അപമാനിച്ചെന്നുമായിരുന്നു കേസ്.മൂന്ന് വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയത്. ഇതിൽ സ്ത്രീത്വത്തെ അപമാനിക്കൽ,അപമര്യാദയായി പെരുമാറൽ എന്നീ വകുപ്പുകളും അടങ്ങുന്നു. തൻറെ അഭിഭാഷകനൊപ്പമായിരുന്നു താരം പോലീസ് സ്റ്റേഷനിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ