Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ എസ്എസ്എൽസി 2021 (SSLC 2021) എഴുത്ത് പരീക്ഷകൾക്ക് ഇന്ന് അവസാനം കുറിക്കും. ഇന്ന് മലയാളം രണ്ടാം പേപ്പർ (Malayalam II) പരീക്ഷയോടെയാണ് പ്രതിസന്ധി നിറഞ്ഞ ഒരു അധ്യേന വ‍‍‍‍ർഷത്തിന് തിരശീല വീഴുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ മുഴുവനായി തിരശീല വീണു എന്ന് പറയാൻ സാധക്കില്ല. എഴുത്ത് പരീക്ഷ മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 5 മുതൽ നടത്താനിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷകൾ എല്ലാ മാറ്റിവെച്ചിരിക്കുകയാണ്. ഇത് ഇനി എന്ന് നടത്തുമെന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പിന് ധാരണയില്ല.


ALSO READ : Kerala Covid Update: 35,013 പേര്‍ക്ക് ഇന്ന് കോവിഡ്,സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, എറണാകുളത്ത് നില കൈവിട്ടു


പരീക്ഷയുടെ മൂല്യനിർണയം മെയ് 14ന് ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിൽ പ്രക്ടിക്കൽ പൂർത്തിയാകാത്തതിനാൽ മൂല്യനിർണയവും ഫല പ്രഖ്യാപാനവും വൈകാനാണ് സാധ്യത. കൂടാതെ നിലവിലെ കോവിഡ് സാഹചര്യത്തിൽ എങ്ങനെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തമായി ധാരണ ഉണ്ടാക്കിട്ടില്ല.


നേരത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് മുമ്പ് പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇടുതുപക്ഷ അധ്യാപക സംഘടനകൾ തിരഞ്ഞെടുപ്പും ഡ്യൂട്ടി മറ്റ് ഉഴുവകൾ പറഞ്ഞ് തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ മാറ്റിവെക്കുകയായിരുന്നു. 


ALSO READ : Covid 19: SSLC IT പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു; പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും


അതിനിടെ തൃശൂർ പൂരവും ജെഇഇ മെയിൻ പരീക്ഷ തിയതിയും വന്നപ്പോൾ വീണ്ടും എസ്എസ്എൽസി പരീക്ഷ ക്രമീകരണത്തിൽ മാറ്റം വന്നിരുന്നു. പിന്നീട് നിശ്ചിയിച്ച പ്രകാരം നടത്തിയ ടൈം ടേബിളിലാണ് ഇന്ന് പരീക്ഷ സമാപിക്കുന്നത്. 


ALSO READ : Lockdown: കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും


നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കിൽ സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്ക് ഈ കോവിഡ് ഭീതിയിൽ പരീക്ഷ എഴുതേണ്ട സാഹചര്യം വരില്ലായിരുന്നു. കൂടാതെ ഇരു വിഭാഗങ്ങളിലെയും പ്രാക്ടിക്കൽ പരീക്ഷ എന്ന് നടക്കുമെന്ന് കരുതിയിരിക്കുകയാണ് വിദ്യാർഥികൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക