തിരുവനന്തപുരം:  മാറ്റിവച്ച SSLC, പ്ലസ്ടു പരീക്ഷകളുടെ   പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ തീയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ 8 മുതല്‍ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളി൦ഗ്  അവസാനിച്ച ശേഷം പരീക്ഷ 8ന് ആരംഭിക്കും.


പരീക്ഷ മാറ്റണെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ (Election Commission of India) അനുമതി നൽകിയതോടെയാണ് എസ്‌എല്‍എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ നടത്താന്‍ തീരുമാനമായത്. 


എസ്‌എസ്എൽസി (SSLC)പരീക്ഷകൾ ഏപ്രിൽ  8, 9,12 തീയതികളിൽ ഉച്ചയ്ക്കും പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിലുമാണ്  നടക്കുക.  എ‌സ്എസ്‌എൽസി പരീക്ഷ 29നും പ്ലസ് ടു പരീക്ഷ 30നും അവസാനിക്കും. 


8ാം തിയതി  1.40 ന് ഒന്നാം ഭാഷയിലെ പാര്‍ട്ട് ഒന്നിന്‍റെ പരീക്ഷ. 9ാം  തീയതി ഉച്ചക്ക് 2.40 മുതല്‍ മൂന്നാം ഭാഷ, 12 ന് ഇംഗ്ലീഷ്, 15 ന് സോഷ്യല്‍ സയന്‍സ്, 19 ന് ഒന്നാം ഭാഷയുടെ പാര്‍ട്ട് രണ്ട്, 21 ന് ഫിസിക്സ് പരീക്ഷകള്‍ നടക്കും. 23 ന് ബയോളജിയും, 27 ന് കണക്കും, 29 ന് കെമസ്ട്രി പരീക്ഷയുമാണ് നടക്കുക.


Also read: SSLC Exam 2021: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും


പ്ല്സ് ടൂ, വിഎച്ച്‌എസ്സി പരീക്ഷകളുടെ ടൈംടേബിളും പ്രസീദ്ധീകരിച്ചിട്ടുണ്ട്.


Also read: Breaking:Sslc,Plus two പരീക്ഷകൾ മാറ്റി വെച്ചു,പുതുക്കിയ തീയ്യതി ഏപ്രിലിൽ


തിരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകിയിരുന്നു. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ  മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.