SSLC Exam 2023: എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 419,362 വിദ്യാർത്ഥികൾ പരീക്ഷയെഴുതും
SSLC Exam 2023: രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങൾ ചോദിച്ചിരുന്നത്
തിരുവനന്തപുരം: SSLC Exam 2023: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 419,362 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി എത്തുക. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയയില്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നുമായിരിക്കും ഇത്തവണ ചോദ്യങ്ങളുണ്ടാകുക.
Also Read: SSLC Exam 2023: എസ്.എസ്.എൽ.സി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു
രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങൾ ചോദിച്ചിരുന്നത് അതായത് ചോയ്സ് അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ. ഇത്തവണ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. എസ്എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്. പരീക്ഷ അവസാനിക്കുന്നത് മാർച്ച് 29 നാണ്. 2,960 പരീക്ഷാ സെന്ററുകളാണ് മൊത്തമായി സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷയെഴുതും. ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം 2023 ഏപ്രിൽ മൂനിൻ തുടങ്ങും അത് ഏപ്രിൽ 26 വരെയുണ്ടാകും. മൂല്യനിർണയം 70 ക്യാമ്പുകളിലായാണ് നടക്കുന്നത്. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിൽ ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷ മർച്ച് 10ന് ആരംഭിക്കും അത് മാർച്ച് 30 വരെയുണ്ടാകും. ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ഇതിനിടയിൽ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകളില്‍ കുടിവെള്ളം കരുതാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...