SSLC Exam 2024: സംസ്ഥാനത്ത് എസ്എസ്എൽസി, ടിഎച്ച്എസ്.എൽ.സി, എഎച്ച്എസ്എൽസി പരീക്ഷകൾ ഇന്നുമുതല്‍ (മാര്‍ച്ച്‌ 4, 2024)  ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളം, ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് SSLC പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 2811പേരും എഎച്ച്എസ്എൽസി വിഭാഗത്തിൽ 60 പേരും പരീക്ഷ എഴുതും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.  


Also  Read: Horoscope Today, March 4: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം  
   


ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷാസമയം. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. പരീക്ഷ 25ന് സമാപിക്കും.


പരീക്ഷ സുഗമമായി നടത്തുന്നതിനുള്ളഎല്ലാ  ക്രമീകരണങ്ങളും പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആശംസകള്‍ നേര്‍ന്ന മന്ത്രി എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും പറഞ്ഞു. 


ഇത്തവണത്തെ SSLC സോഷ്യൽ സയൻസ്  പരീക്ഷ ഘടനയില്‍  വലിയ മാറ്റമാണ് വരുത്തിയിരിയ്ക്കുന്നത്.  സോഷ്യൽ സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരള പരീക്ഷാഭവൻ നേരത്തെ തന്നെ സർക്കുലർ പുറത്തിറക്കിയിരുന്നു.
 
SSLC പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിലബസ് ലോഡ് ലഘൂകരിക്കുന്നതിനായി കേരള എസ്സിഇആർടി സോഷ്യൽ സയൻസ് ചോദ്യപേപ്പറിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരിയ്ക്കുകയാണ്.  


നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സോഷ്യൽ സയൻസ് പേപ്പറിൽ രണ്ട് ഭാഗങ്ങളാണുള്ളത്, ഓരോന്നിനും 40 മാർക്ക്. പാർട്ട് Aയിൽ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം, അതേസമയം പാർട്ട് Bയിൽ, ഉത്തരം നൽകുന്നതിന് ഒരു നിശ്ചിത എണ്ണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുണ്ട്. ഈ പേപ്പറിൽ രണ്ട് നിർദ്ദിഷ്ട പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. 


ഇത്തവണത്തെ SSLC പരീക്ഷയുടെമറ്റൊരു  പ്രധാനമാറ്റം എന്നത്,  പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ വരയിട്ട ഉത്തരക്കടലാസുകൾ നൽകും എന്നതാണ്. ഓരോ ഉത്തരക്കടലാസിലും എട്ട്പേജുകള്‍ ഉണ്ടായിരിക്കും. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.